തനിയാവർത്തനം (an excerpt retrieved from a not-yet-evolved human civilization)
—
സർവ്വവും അകന്നവസാനിച്ചു.
വ്യഗ്രതപ്പെട്ട കാലചക്രം
സമയദിശയ്ക്ക്
അതീതമായി സഞ്ചരിച്ചു.
ഘടികാര സൂചിമുന-
നനവുള്ള മാറിടത്തെ
തുലനം ചെയ്തഭിലഷിച്ചു.
അനാദിയിൽ ജീവജല്പനത്തിന്റെ
ഉറവകൾ ചാലുതിരിഞ്ഞ്
മരുഭൂവിലഭയം തേടി.
മണലാരണ്യ വിസ്മൃതിയിൽ,
ഉഷ്ണത്തരിപ്പിൽ,
തരിമണലുകൾ ചിറകറ്റു-
വീണിടം വെടിഞ്ഞു.
വീണ്ടുമൊരു തനിയാവർത്തനം
—
Originally written on a sunny evening in the month of September, 2017.
Published on Pratilipi
"തനിയാവർത്തനം", read it on Pratilipi
Comments
Post a Comment