സ്ഫോടനങ്ങളുടെ തുടക്കം

ബ്ലോഗ് എഴുത്ത് കണ്ടു ശീലിച്ചു എഴുതി തുടങ്ങിയത് എൻ്റെ 15-16 വയസ്സിൽ ആയിരിക്കണം ഓർമ ശരിയാണെങ്കിൽ. ആ നേരത്തോക്കെ പല തരം വിക്രിയകൾ പയറ്റി നോക്കിയിട്ടുണ്ട്. അന്നുവരെ Facebook പോസ്റ്റുകൾ മാത്രം തൊടുത്തു വിട്ടിരുന്ന ഞാൻ പലപല ബ്ലോഗിംഗ് സൈറ്റുകളിലും കേറിയിറങ്ങി വിവിധ പേരുകളിൽ ബ്ലോഗ് എഴുതാനുള്ള കഠിന ശ്രമങ്ങൾ നടത്തിയിരുന്നു. പക്ഷേ ബ്ലോഗ് content കളെക്കാൾ അധികം അത് പ്രെസന്റ് ചെയ്യാനുപയാഗിക്കുന്ന webpage കളുടെ സാധ്യതകളാണ് അന്നൊക്കെ എന്നെ കൂടുതൽ ത്രസിപ്പിചിരുന്നത്.
Page layouts, themes ഒക്കെ മാറ്റി മാറ്റി രസിച്ചിരുന്ന ഒരു ഭ്രാന്തൻ കാലം. ഒരു കാര്യം ചെയ്യുമ്പോൾ അതിൻ്റെ output നേക്കാൾ ഏറെ അതിന്റെ പ്രോസസ്സ് ഇഷ്ടപ്പെടുന്ന ഒരുതരം വിഭ്രാന്തി എനിക്കുണ്ട്. അന്നുമുതൽ ഇന്നുവരെ അങ്ങനെയൊക്കെ തന്നെ.

പറഞ്ഞുവന്നത് ബ്ലോഗിംഗിനെ പറ്റി തന്നെ. പിന്നീട് പലപ്പോഴായി പോസ്റ്റുകൾ ഇൻ്റർനെറ്റിൽ ഇട്ടു - സ്വയം വായിച്ച് - വിസ്മൃതിയടങ്ങിയ നാളുകൾ. ഒരു കസിൻ ബ്രദർ ഈ വിഷയത്തിൽ PRO ആണെന്ന് മനസിലായത് പുള്ളിയുടെ English ബ്ലോഗ്ഗുകൾ ദിക്ഷനറി സഹായം വായിച്ചപ്പോഴാണ്. പക്ഷേ അങ്ങേർ എഴുതിയിരുന്നത് contemporary politics പോലുള്ള തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളും. ആ കാലത്ത് സ്ഥിരമായി എഴുതിയിരുന്ന പുള്ളി പിന്നെ കുറച്ചായി എഴുത്ത് കുറച്ചപ്പോ ഞാൻ ഒരിക്കൽ ആശ്ചര്യപ്പെട്ടു ചോദിച്ചു. "Jeeanil kothi ollathu kond nirthi da" എന്നാണ് പുള്ളി അന്ന് reply തന്നത്. പിന്നീട് ഒന്നും ചോദിക്കേണ്ടി വന്നില്ല. ഇന്ത്യയിലെ ചില രാഷ്ട്രീയത്തിൽ ഊന്നിയ അക്രമ സാഹചര്യങ്ങൾ ജീവനുകളെ ചിലപ്പോൾ വെല്ലുവിളിക്കാറുണ്ടല്ലോ.. ഏതു!?

പിന്നെയുള്ള ബ്ലോഗ് ഓർമകൾ — Facebook പോസ്റ്റുകൾ ബ്ലോഗറിൽ കൂടി ഇട്ടു സ്വയം വായിച്ച ശേഷം കുറച്ചു കാലം കഴിയുമ്പോൾ ചവറ്റു കൊട്ടയിൽ തള്ളുന്ന നനഞ്ഞ ഓർമ - ബ്ലോഗ് site കളുടെ domain names പല ആവർത്തി മാറ്റി ഒന്നിലും തൃപ്തി വരാതെ അവസാനം അത് പൂട്ടി താക്കോൽ തോട്ടിൽ എറിഞ്ഞ ചെളിയിൽ പതിഞ്ഞ ഓർമ - അങ്ങനെയങ്ങനെ...

മുൻപ് എഴുതിയ ഏതേലും പോസ്റ്റ് retrieve ചെയ്യാൻ പറ്റുമെന്ന് ഇപ്പൊ തോന്നുന്നില്ല - കാരണം അവയിൽ മിക്കതും വേര് ഉറക്കുന്നതിന് മുന്നേ domain അടക്കം ചെളിയിൽ താഴ്തിയവയാണ്. ചിലപ്പോൾ cringeworthy ആയിട്ടോക്കെ സമീപ ഭാവിയിൽ തോന്നിയ പോസ്റ്റുകളും അവയിൽ പെടും. എന്നായാലും ഇതിൽ ഒന്നുകൂടി എഴുതി തുടങ്ങാമെന്ന് വിചാരിക്കുന്നു...

ഇന്ന് ഓഫീസ് കഴിഞ്ഞ് വന്നപ്പോ, തോന്നിയ ചിന്തയിൽ തോന്നിയ ഒരു ചിന്തയിൽ ആണ് ഈ സൈറ്റ് create ചെയ്തതും ഈ പോസ്റ്റ് ടൈപ്പ് ചെയ്യുന്നതും. പിന്നീട് എപ്പോഴോ ഞാൻ തന്നെ ഇതുവഴി അന്വേഷിച്ച് വരുമ്പോൾ ഇതിവിടെ ഈ സ്ഥിതിയിൽ തന്നെ കാണണമെന്നില്ല...

അത് പറഞ്ഞുകൊണ്ട്...
റൂമിയുടെ ഒരു ചിന്തയിൽ enter അമർത്തി ഇവിടെ നിറുത്തുന്നു.

"Do a good deed and throw it in the river.
One day it will come back to you in the desert." 

Featured art by @amandasageart

Comments