ഭയം - an asymbiotic relationship
എഴുതാൻ ഇഷ്ടപ്പെടുന്നത്, ഉണങ്ങാൻ തയ്യാറാകാത്ത മഴ തേടുന്ന ഭൂമിയെ പോലെ കടലാസ്കഷണം തേടുന്നു.
ആ പഴയ പാർക്കർ പേനയുടെ ചുണ്ടിനറ്റം—പുസ്തകത്താളിനെ ചുംബിക്കാൻ തയ്യാറെടുക്കുന്നു.
താളിനത് താല്പര്യപ്പെടാത്തത് കൊണ്ടോ, അതോ കുറിക്കുമ്പോൾ ചൊരിയുന്ന മഷിയിൽ താൾ ഉണങ്ങി ചലനമറ്റത്താകുമെന്ന മഷിയുടെ ആകുലത കൊണ്ടോ.
രണ്ടാളും പിൻവാങ്ങുന്നു.
പുസ്തകത്താളിന് മഷിയാൽ നനയാൻ ഭയം,
മഷിക്ക് താളിനെ പുണരാൻ ഭയം.
ഭയമേ മൂലകാരണം.
—
Written on 24.04.2023 FRIDAY വെള്ളിയാഴ്ച
Comments
Post a Comment